ഡോക്ടര്‍മാര്‍ക്കു ബ്രിട്ടനില്‍ വിദഗ്ധപരിശീലനം; അഭിമുഖം മേയ് ഏഴിന് ലിസി ആശുപത്രിയില്‍
Wednesday, April 1, 2015 12:36 AM IST
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ബ്രിട്ടനില്‍ വിദഗ്ധ പരിശീലനത്തിനായി ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഇതിനുള്ള അഭിമുഖം ലിസി ആശുപത്രിയില്‍ മേയ് ഏഴിനു നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ സൂചികപ്രകാരമുള്ള ശമ്പളത്തോടുകൂടിയായിരിക്കും ബ്രിട്ടനില്‍ വിദഗ്ധ പരിശീലനം ലഭിക്കുക. അപേക്ഷകര്‍ ബിരുദാനന്തര ബിരുദത്തിനു (എംഡി പാര്‍ട്ട് 1, എംആര്‍സിപി (യുകെ) പാര്‍ട്ട് 1) ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നു വര്‍ഷമെങ്കിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചിരിക്കണം. ഐഇഎല്‍ടിഎസ് പരീക്ഷ 7.5 മാര്‍ക്കോടെ വിജയിക്കുകയോ ഉടന്‍ പരീക്ഷ എഴുതാവുന്ന രീതിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയോ വേണം.


ജനറല്‍ മെഡിസിന്‍, അക്യൂട്ട് മെഡിസിന്‍, ജറിയാട്രിക് മെഡിസിന്‍, എന്‍ഡോക്രൈനോളജി, ഗാസ്ട്രോ എന്‍ട്രോളജി, നെഫ്രോളജി, കാര്‍ഡിയോളജി, റെസ്പിറേറ്ററി മെഡിസിന്‍, ന്യൂറോളജി, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളില്‍ ഇപ്പോള്‍ സീറ്റുകളുണ്ട്. പിന്നീട് ഒഴിവുവരുന്ന വിഭാഗങ്ങളിലേക്കും ഇപ്പോള്‍ അഭിമുഖം നടത്തും. അപേക്ഷകള്‍ ശിലൃിേമശീിേമഹ@ൃരുഹീിറീി.മര.ൌസ എന്ന ഇമെയില്‍ വിലാസത്തില്‍ ഏപ്രില്‍ 17 നുള്ളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാസീരവശ@രമറരീിളലൃലിരല.ീൃഴ എന്ന വിലാസത്തില്‍ ബന്ധപ്പെടണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.