മന്ത്രി അടൂര്‍ പ്രകാശിനെ കയര്‍തൊഴിലാളികള്‍ ഉപരോധിച്ചു
മന്ത്രി അടൂര്‍ പ്രകാശിനെ കയര്‍തൊഴിലാളികള്‍ ഉപരോധിച്ചു
Wednesday, April 1, 2015 12:30 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ കയര്‍ മന്ത്രി അടൂര്‍ പ്രകാശിനെ ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍നിന്നെത്തിയ സ്ത്രീ തൊഴിലാളികള്‍ മന്ത്രിയുടെ ഓഫീസിലേക്കു തള്ളിക്കയറുകയും മന്ത്രിയെ ഉപരോധിക്കുകയും ചെയ്തത്.

ഓഫീസില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച തൊഴിലാളികളെ പോലീസ് എത്തിയാണു മാറ്റിയത്. ഉപരോധം പത്തു മിനിറ്റോളം നീണ്ടു. തൊഴിലും കൂലിയും ഉറപ്പാക്കി കയര്‍മേഖലയെ സംരക്ഷിണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 19 ദിവസമായി തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിലാണ്. തുടര്‍ന്നു സര്‍ക്കാര്‍ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ചാണ് ഇന്നലെ സമരക്കാര്‍ മന്ത്രിയുടെ ഓഫീസിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. അതേ സമയം തന്റെ ഓഫീസിനുള്ളില്‍ പ്രതിഷേധം നടത്തിയ തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നു മന്ത്രി അടൂര്‍ പ്രകാശ് അസിസ്റന്റ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.