സൂര്യാഘാതം: തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
Wednesday, April 1, 2015 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍സമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു സൂര്യാഘാതമേല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 1 മുതല്‍ 30 വരെ പുനഃക്രമീകരിച്ച് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വി.കെ. ബാലകൃഷ്ണന്‍ ഉത്തരവായി.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി തൊഴിലുടമകള്‍ നിജപ്പെടുത്തണം. രാവിലെയുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന പ്രകാരവും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിക്കേണ്ടതാണെന്നു ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. സമുദ്രനിരപ്പില്‍നിന്ന് 3000 അടിയില്‍ അധികം ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.