നോണ്‍ ടീച്ചിംഗ് സ്റാഫ് കറുത്ത ബാഡ്ജ് ധരിക്കും
Friday, March 6, 2015 12:22 AM IST
പാലാ: വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ എസ്എസ്എല്‍സി പരീക്ഷാദിവസങ്ങളില്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരാകും. ജോലി സ്ഥിരത ഉറപ്പു വരുത്തുക, സേവന വേതന മേഖലയിലെ വിവേചനം അവസാനിപ്പിക്കുക, ജോലികള്‍ നിയമവിരുദ്ധമായും നിര്‍ബന്ധിപ്പിച്ചും ചെയ്യിക്കുന്നതു നിര്‍ത്തലാക്കുക, കോടതി ഉത്തരവ് പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓഫീസ് സ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് പ്രതിഷേധ സമരവുമായി രംഗത്തുവരുന്നതെന്ന് ജനറല്‍ സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.