മരിയനില്‍ ദേശീയ സെമിനാര്‍ നടത്തി
മരിയനില്‍ ദേശീയ സെമിനാര്‍ നടത്തി
Friday, March 6, 2015 12:21 AM IST
കുട്ടിക്കാനം: മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഫിനാന്‍സ്-ബാങ്കിംഗ് മേഖലയിലെ പ്രവണതകളെക്കുറിച്ചും പുത്തന്‍ വെല്ലുവിളികളെക്കുറിച്ചും ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഇസാഫ് മൈക്രോ ഫിനാന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാബു തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് അവബോധമില്ലെന്നും 30 ശതമാനത്തോളംപേര്‍ മാത്രമാണ് സേവനങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐസിഐസിഐ ബാങ്ക് റീജണല്‍ ഹെഡ് ബിനു ജോസഫും എസ്ബിഐ ഫണ്ട് മാനേജ്മെന്റ് കേരള ഹെഡ് രാമനാരായണനും സംസാരിച്ചു. വിപണിയെക്കുറിച്ച് ബോധവാന്മാരായ നിക്ഷേപകരെ സൃഷ്ടിക്കുകയാണ് വലിയ വെല്ലുവിളിയെന്ന് രാമനാരായണന്‍ അഭിപ്രായപ്പെട്ടു. കോളജ് മാനേജര്‍ ഫാ.റൂബന്‍ ജെ.താന്നിക്കല്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ഡയറക്ടര്‍ ഫാ.പി.ടി.ജോസഫ് സ്വാഗതവും ഫാ.ജോസ് ചിറ്റടിയില്‍ ആശംസയും പ്രഫ.സാംസണ്‍ തോമസ് നന്ദിയും പറഞ്ഞു. സമാപനയോഗത്തില്‍ പ്രഫ.പി.ടി.ജ്യോതി, പ്രഫ. ഷിനില്‍ സെബാസ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെമിനാറില്‍ 20 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.