ഫേസ്ബുക്ക് പോസ്റ്: പത്രപ്രവര്‍ത്തകന്റെ പരാതിയില്‍ 15 പേര്‍ക്കെതിരേ കേസ്
Friday, March 6, 2015 12:19 AM IST
കണ്ണൂര്‍: പത്രപ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോട്ടോ ദുരുപയോഗം ചെയ്ത് ആക്ഷേപകരമായി ഫേസ്ബുക്ക് പോസ്റ് ചെയ്ത സംഭവത്തില്‍ 15 പേര്‍ക്കെതിരേ ടൌണ്‍ പോലീസ് കേസെടുത്തു.

വീക്ഷണം കണ്ണൂര്‍ ബ്യൂറോ ചീഫ് പി. സജിത്കുമാറിന്റെ പരാതിയില്‍ കൊല്ലം സ്വദേശി പ്രമോദ്, ചെറുവാഞ്ചേരി കോംപ്രഡ്, അനൂപ് ലെഫ്റ്റ്, സിപിഎം കാട്ടിയടുക്കം, ധീരജ് ദിവാകരന്‍, സാബു കോട്ടപ്പുറം തുടങ്ങി 15 ഫേസ്ബുക്ക് അക്കൌണ്ട് ഉടമകള്‍ക്കെതിരേയാണു കേസ്. ഫെബ്രുവരി 28 മുതല്‍ അന്യായക്കാരന്റെയും ഭാര്യയുടെയും ഫോട്ടോയെടുത്ത് ഒന്നാംപ്രതിയായ കൊല്ലം സ്വദേശി പ്രമോദ് ഫേസ്ബുക്കില്‍ പോസ്റ് ചെയ്തു അപമാനിച്ചതായാണു പരാതി. മറ്റുള്ളവര്‍ ഫേസ്ബുക്ക് പോസ്റ് ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചുവെന്നുമാണു കേസ്. കഴിഞ്ഞ ദിവസം വീക്ഷണം ദിനപത്രത്തില്‍ ആഷിഖ് അബുവിനേയും റീമ കല്ലിങ്കിലിനേയും വിമര്‍ശിച്ചു ലേഖനം വന്നിരുന്നു. ഇതാണ് അപവാദ പ്രചാരണത്തിനു കാരണമെന്നു പരാതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.