കൊക്കെയ്ന്‍ കേസില്‍ പ്രതികളെ 19 വരെ റിമാന്‍ഡ് ചെയ്തു
Friday, March 6, 2015 12:12 AM IST
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരെ 19 വരെ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് റിമാന്‍ഡ് ചെയ്തു.

താന്‍ സുഹൃത്തുക്കളെ കാണാനും സഹസംവിധായികയായ ബ്ളെസിയുമായി സിനിമാ ചര്‍ച്ചകള്‍ നടത്താനുമാണു ഫ്ളാറ്റില്‍ പോയതെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നു തെളിഞ്ഞെന്നും ഷൈന്‍ ടോം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.