കേന്ദ്ര സര്‍വകലാശാലാ പ്രഫസര്‍ കാറപകടത്തില്‍ മരിച്ചു
കേന്ദ്ര സര്‍വകലാശാലാ പ്രഫസര്‍ കാറപകടത്തില്‍ മരിച്ചു
Friday, March 6, 2015 12:06 AM IST
തൃശൂര്‍: കാസര്‍ഗോഡ് പേരിയ കേന്ദ്രസര്‍വകലാശാലയിലെ അസി. പ്രഫസര്‍ തൃശൂരില്‍ കാറപകടത്തില്‍ മരിച്ചു. പ്ളാന്റ് സയന്‍സ് പഠനവിഭാഗം അസിസ്റന്റ് പ്രഫസര്‍ ഡോ.ആര്‍.ഐ. വിജി (34)യാണു മരിച്ചത്. കാറോടിച്ചിരുന്ന ഭര്‍ത്താവ് വി.ബി. സമീര്‍കുമാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ദേശീയപാതയില്‍ കൊടുങ്ങല്ലൂരിനു സമീപം ശ്രീനാരായണപുരത്തുവച്ചു കാര്‍ മരത്തിലിടിച്ചാണ് അപകടം.

തിരുവനന്തപുരം കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തതിനു ശേഷം കാസര്‍ഗോട്ടേക്കു മടങ്ങുകയായിരുന്നു സമീറും വിജിയും. വിജി സംഭവസ്ഥലസ്ഥലത്തു തന്നെ മരിച്ചു.


കേന്ദ്ര സര്‍വകലാശാലാ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പഠനവിഭാഗം മേധാവിയാണു സമീര്‍കുമാര്‍. തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂര്‍ അരശുംമൂട് സ്വദേശിനിയായ വിജി കഴിഞ്ഞ ഒന്നര വര്‍ഷമായി കേന്ദ്ര സര്‍വകലാശാലയില്‍ ജോലി ചെയ്യുകയായിരുന്നു. മക്കള്‍: അഭിനവ്, ആഭ. വിജിയുടെ നിര്യാണത്തില്‍ കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.