പരനാറി പ്രയോഗം തെറ്റായിപ്പോയില്ലെന്നു പിണറായി
പരനാറി പ്രയോഗം തെറ്റായിപ്പോയില്ലെന്നു പിണറായി
Wednesday, January 28, 2015 1:11 AM IST
കൊല്ലം: എന്‍.കെ പ്രേമചന്ദ്രനെതിരേ താന്‍ നടത്തിയ പരനാറി പ്രയോഗം തെറ്റായിപ്പോയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരമയോഗ്യനായ പ്രേമചന്ദ്രനെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറത്തെ വാക്കുകളുപയോഗിക്കേണ്ടതാണ്. എന്റെ സംസ്കാരമാണതിന് അനുവദിക്കാഞ്ഞത്. ആര്‍എസ്പിക്ക് അര്‍ഹിക്കുന്നതിനുമപ്പുറമുള്ള അംഗീകാരവും ബഹുമാനവുമാണു സിപിഎമ്മും എല്‍ഡിഎഫും നല്‍കിയത്. എന്നാല്‍, പ്രേമചന്ദ്രന്‍ എന്ന വ്യക്തി തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പേ യുഡിഎഫുമായി ഇടപാട് ഉറപ്പിച്ചശേഷമാണ് എല്‍ഡിഎഫ് യോഗത്തിനു വന്നത്. ശരിക്കും പ്രേമചന്ദ്രന്‍ നാടകം കളിക്കുകയായിരുന്നു. അങ്ങനെയുള്ള ആളിനെ പിന്നെ എന്താണു വിളിക്കേണ്ടതെന്നു പിണറായി ചേദിച്ചു.


നിങ്ങള്‍ കൊല്ലത്തുകാരായതുകൊണ്ടാണോ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാത്തതെന്നും പിണറായി ചോദിച്ചു. എം.എ. ബേബിയുടെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി തലനാരിഴ കീറി ചര്‍ച്ച ചെയ്തതാണ്. അതിനുമപ്പുറത്തേക്ക് ഒരു കണ്െടത്തല്‍ വേണോയെന്നും പിണറായി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.