നാല് എസ്പിമാര്‍ക്കു സ്ഥലം മാറ്റം
Wednesday, January 28, 2015 1:38 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ നാല് എസ്പിമാര്‍ക്കു മാറ്റം. തിരുവനന്തപുരം റൂറല്‍ എസ്പിയായി ഷെഫീന്‍ അഹമ്മദിനെ നിയമിച്ചു. പോലീസ് ആസ്ഥാനത്ത് എഐജിയായിരുന്നു ഷെഫീന്‍ അഹമ്മദ്. തിരുവനന്തപുരം റൂറല്‍ എസ്പിയായിരുന്ന രാജ്പാല്‍ മീണയെ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ആസ്ഥാനത്തെ ഒസിഡബ്ള്യു- ഒന്ന് എസ്പിയായി മാറ്റി നിയമിച്ചു.

യതീഷ് ചന്ദ്രയെ എറണാകുളം റൂറല്‍ എസ്പിയാക്കി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്നു യതീഷ് ചന്ദ്ര. എറണാകുളം റൂറല്‍ എസ്പിയായിരുന്ന സതീഷ് ബിനോയെ പോലീസ് ആസ്ഥാനത്ത് എഐജി- പബ്ളിക് ഗ്രീവന്‍സ് തസ്തികയിലേക്കു മാറ്റി നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.