ബിജെപി മാപ്പു പറയണം: ജോണി നെല്ലൂര്‍
ബിജെപി മാപ്പു പറയണം: ജോണി നെല്ലൂര്‍
Wednesday, January 28, 2015 1:36 AM IST
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസിന്റെ ആരാധ്യനായ നേതാവ് കെ.എം. ജോര്‍ജിന്റെ പ്രതിമയുടെ കണ്ണുമൂടിക്കെട്ടിയ സംഭവത്തിന്റെ പേരില്‍ ബിജെപി മാപ്പു പറയണമെന്ന് കേരള കോണ്‍ഗ്രസ് - ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ അനുകൂലികളായ ബിജെപിക്കാരുടെ നടപടി തികച്ചും അപമാരമാണ്. കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും വേദനിപ്പിച്ച നടപടിയാണിത്. കേരളം മുഴുവന്‍ ആദരിക്കുന്ന നേതാവിനെ അപമാനിച്ചവര്‍ മാപ്പുപറയണം: ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.