പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം: അവലോകനയോഗം
പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം: അവലോകനയോഗം
Wednesday, January 28, 2015 1:35 AM IST
കോട്ടയം: ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രഥമ ഭാരതസന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ട ക്രമീകരണങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായുള്ള അവലോകനയോഗം ചേര്‍ന്നു.

കോട്ടയം നെഹ്റു സ്സ്റേഡിയത്തില്‍ എട്ടിനു വൈകുന്നേരം അഞ്ചിനു പാത്രിയര്‍ക്കീസ് ബാവയ്ക്കു സുറിയാനി സഭ നല്‍കുന്ന വരവേല്‍പ്പ്, മറ്റു ദേവാലയ സന്ദര്‍ശനം എന്നിവയുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം വിലയിരുത്തി.

കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.


മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞ് ഇല്ലമ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കോട്ടയം ഡിവൈഎസ്പി വി. അജിത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മണലേല്‍ച്ചിറയില്‍, തോമസ് ഇട്ടി കോര്‍ എപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, മാത്യൂസ് കോര്‍ എപ്പിസ്കോപ്പ കാവുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.