രാഷ്ട്രീയ ഗൂഢാലോചന: മാണി
രാഷ്ട്രീയ ഗൂഢാലോചന: മാണി
Wednesday, January 28, 2015 1:06 AM IST
തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്െടന്നു ധനമന്ത്രി കെ.എം. മാണി. ആരൊക്കെയാണു ഗൂഢാലോചന നടത്തിയതെന്നറിയാം. എന്നാല്‍, അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശത്രുക്കളോടു പോലും താന്‍ സ്നേഹത്തോടെയാണു പെരുമാറുന്നത്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. തന്നെ ജന ങ്ങള്‍ക്കറിയാം. ഏത് ആരോപ ണം ഉയര്‍ന്നാലും അതിനെ സഹിഷ്ണുതയോടെയാണു നേരിടുക. പണക്കൊഴുപ്പില്‍ ഇവന്റ് മാനേജ്മെന്റ് നടത്തി ആടിനെ പട്ടിയാക്കുന്ന കാര്യങ്ങളാണു നടക്കുന്നത്. മാന്യന്‍മാര്‍ക്കെതിരേയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കരുത്.

തന്റെ രാജിയെ സംബന്ധിച്ചു പി.സി. ജോര്‍ജിന്റെ പ്രസ്താവന ഒരു ആവശ്യവും ഇല്ലാത്തതായിരുന്നു. പി.സി. ജോര്‍ജ് തന്റെ പാര്‍ട്ടിയിലെ തനിക്ക് പ്രിയപ്പെട്ട നേതാവാണ്. പാര്‍ട്ടിയിലെ വളരെ നല്ല അംഗമാണു പി.സി. ജോര്‍ജ്.


തന്റെ പേരില്‍ മണി ഓര്‍ഡര്‍ അയയ്ക്കുന്നവര്‍ അതു തുടരട്ടെ. ആ തുക കാരുണ്യ ഫണ്ടിലേക്കു കൈമാറും. കേരള കോണ്‍ഗ്രസ്- ബി നേതാവ് ബാലകൃഷ്ണപിള്ളയെ പറ്റി എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആദരണീയനായ വ്യക്തിയാണ്.

തന്റെ പിന്‍ഗാമിയാകാന്‍ ജോസ് കെ. മാണിയെക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ജോസ് കെ. മാണി എത്തേണ്ട സമയത്ത് എത്തേണ്ട സ്ഥാനത്ത് എത്തും. അദ്ദേഹം കഴിവുള്ള നേതാവാണ്. താന്‍ മക്കള്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളല്ല.

ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോകുന്നു എന്ന വാര്‍ത്തശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്കു അല്പം മുട്ടു വേദനയാണുള്ളതെന്നായിരുന്നു മറുപടി. അതിനു ധന്വന്തരം കുഴമ്പ് മതിയെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.