കാര്‍ഷിക പ്രശ്നങ്ങളില്‍നിന്നു സര്‍ക്കാര്‍ ഒളിച്ചോടുന്നു: ഇന്‍ഫാം
Wednesday, January 28, 2015 1:24 AM IST
കോട്ടയം: കാര്‍ഷികമേഖലയിലെ സാമ്പത്തിക തകര്‍ച്ചയില്‍ ജനജീവിതം വഴിമുട്ടുമ്പോഴും നടപടികള്‍ക്കോ ഇടപെടലിനോ ശ്രമിക്കാതെ ഒളിച്ചോടുന്ന സര്‍ക്കാരിനെതിരേ ജനവികാരം രൂക്ഷമാകുമെന്ന് ഇന്‍ഫാം.

തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലുമുള്ള ലക്ഷങ്ങള്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. റബര്‍ വിലത്തകര്‍ച്ചമൂലമുള്ള ദയനീയാവസ്ഥ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്നതാണു കേന്ദ്രത്തിന്റെ മത്സ്യബന്ധനനയം.

വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യനിര സജീവമാക്കുമെന്ന് ഇന്‍ഫാം ദേശീയ സമിതി ചൂണ്ടിക്കാട്ടി.ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി. സിറിയക്, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ. എം.സി. ജോര്‍ജ്, അഡ്വ. പി.എസ്. മൈക്കിള്‍, കെ. മൈയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടാട്ട്, ടോമി ഇളംതോട്ടം, കെ.എസ്. മാത്യു മാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.