സര്‍വീസ് കേസ് മാറ്റം: വിജ്ഞാപനത്തിനു ഹൈക്കോടതി സ്റേ
സര്‍വീസ് കേസ് മാറ്റം: വിജ്ഞാപനത്തിനു ഹൈക്കോടതി സ്റേ
Friday, December 19, 2014 1:09 AM IST
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട സര്‍വീസ് കേസുകള്‍ പരിഗണിക്കുന്നതിനു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റേ ചെയ്തു.

ജസ്റീസ് എം. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. ഹൈക്കോടതി പരിഗണിച്ചിരുന്ന കേസുകള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കു മാറ്റി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നു. അധ്യാപകരും മാനേജ്മെന്റുകളും നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിവര്‍ഷം 4,000 മുതല്‍ 5,000 വരെ സര്‍വീസ് കേസുകളാണു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.