ഹൈക്കോടതി അവധി ദിനങ്ങള്‍
ഹൈക്കോടതി അവധി ദിനങ്ങള്‍
Friday, December 19, 2014 1:26 AM IST
തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ 2015-ലെ അവധിദിനങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനമായി. ഇതനുസരിച്ച് വേനലവധി ഏപ്രില്‍ 13 തിങ്കളാഴ്ച മുതല്‍ മേയ് 19 വരെയായിരിക്കും.

ഓണാവധി ഓഗസ്റ് 24 തിങ്കളാഴ്ച മുതല്‍ ഓഗസ്റ് 30 ഞായര്‍ വരെയും ക്രിസ്മസ് അവധി ഡിസംബര്‍ 24 വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 31 വ്യാഴാഴ്ച വരെയുമായിരിക്കും. എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമുള്ള അവധികള്‍ക്കു പുറമേ 2015-ലെ അവധി ദിനങ്ങള്‍ ഇനി പറയുന്നു.

മന്നം ജയന്തി - ജനുവരി രണ്ട് ഞായര്‍, മിലാദ്-ഇ-ഷെരിഫ് - ജനുവരി മൂന്ന് ശനി, റിപ്പബ്ളിക് ദിനം - ജനുവരി 26 തിങ്കള്‍, ശിവരാത്രി - ഫെബ്രുവരി 17 ചൊവ്വ, പെസഹാ വ്യാഴം - ഏപ്രില്‍ രണ്ട്, ദു:ഖവെള്ളി - ഏപ്രില്‍ മൂന്ന്, ഈസ്റര്‍, ഏപ്രില്‍ അഞ്ച് ഞായര്‍, അംബേദ്കര്‍ ജയന്തി - ഏപ്രില്‍ 14 ചൊവ്വ, വിഷു - ഏപ്രില്‍ 15 ബുധന്‍, മെയ് ദിനം - മെയ് ഒന്ന് വെള്ളി, ഈദ്-ഉല്‍-ഫിത്തര്‍ - ജൂലൈ 18 ശനി, കര്‍ക്കിടക വാവ് - ഓഗസ്റ് 14 വെള്ളി, സ്വാതന്ത്യ്രദിനം - ഓഗസ്റ് 15 ശനി, ഒന്നാം ഓണം - ഓഗസ്റ്റ് 27 വ്യാഴം, തിരുവോണം - ഓഗസ്റ് 28 വെള്ളി, മൂന്നാം ഓണം - ഓസ്റ് 29 ശനി, ശ്രീനാരായണ ഗുരു ജയന്തി - ഓഗസ്റ് 30 ഞായര്‍, ശ്രീകൃഷ്ണ ജയന്തി - സെപ്തംബര്‍ അഞ്ച് ശനി, ശ്രീ നാരായണഗുരു സമാധി - സെപ്തംബര്‍ 21 തിങ്കള്‍, ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) - സെപ്തംബര്‍ 24 വ്യാഴം, ഗാന്ധി ജയന്തി - ഒക്ടോബര്‍ രണ്ട് വെള്ളി, മഹാനവമി - ഒക്ടോബര്‍ 22 വ്യാഴം, വിജയദശമി - ഒക്ടോബര്‍ 23 വെള്ളി, മുഹ്റം - ഒക്ടോബര്‍ 24 ശനി, ദീപാവലി - നവംബര്‍ 10 ചൊവ്വ, മിലാദ്-ഇ-ഷെരീഫ് - ഡിസംബര്‍ 24 വ്യാഴം, ക്രിസ്മസ് - ഡിസംബര്‍ 25 വെള്ളി.


കോടതി അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2015-ലെ സബോര്‍ഡിനേറ്റ് സിവില്‍ കോടതി അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.വേനല്‍ക്കാല അവധി ദിനങ്ങള്‍ ഏപ്രില്‍ 13 തിങ്കളാഴ്ച മുതല്‍ മെയ് 19 ചൊവ്വാഴ്ച വരെയും ഓണം അവധി ഓഗസ്റ് 24 തിങ്കളാഴ്ച മുതല്‍ ഓഗസ്റ് 30 ഞായറാഴ്ച വരെയും ക്രിസ്മസ് അവധി ദിനങ്ങള്‍ ഡിസംബര്‍ 24 വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 31 വ്യാഴാഴ്ച വരെയുമാ യിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.