അവാര്‍ഡ് പ്രഖ്യാപിച്ചു
Friday, December 19, 2014 1:26 AM IST
പാലാ: രാജീവ്ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റഡീസ് ഏര്‍പ്പെടുത്തിയിട്ടുള്ള 2014 ലെ സാമൂഹ്യ- മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ചെറിയാന്‍ ജെ. കാപ്പന്‍ പുരസ്കാരത്തിന് എം.ബി. രാജേഷ് എംപിയും മികച്ച നിയമസഭാ സമാജികനുള്ള ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി പുരസ്കാരത്തിനു കെ. ശിവാദസന്‍നായര്‍ എംഎല്‍എയും അര്‍ഹനായി. മികച്ച ടെലിവിഷന്‍ അവതാരകനുള്ള ജോണ്‍ ഉലഹന്നന്‍ പുരസ്കാരത്തിന് ഉണ്ണി ബാലകൃഷ്ണനും (മാതൃഭൂമി ന്യൂസ്), മികച്ച പത്രഫോട്ടോഗ്രാഫര്‍ക്കുള്ള വിക്ടര്‍ ജോര്‍ജ് പുരസ്കാരത്തിനു കേരള കൌമുദി ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആലപ്രയും അര്‍ഹനായി. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാരിക്കുള്ള എം.ഒ. ദേവസ്യ മറ്റത്തില്‍ പുരസ്കാരത്തിന് പി.ജി. അനില്‍പ്രസാദും (കെയര്‍ കംപ്യൂട്ടര്‍ സെന്റര്‍, പാലാ), മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള രാജീവ്ഗാന്ധി പുരസ്കാരത്തിനു കാരുണ്യ ചാറ്റബിള്‍ ട്രസ്റ് ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പൂവത്തുങ്കലും അര്‍ഹനായി. മികച്ച ജില്ലാ പഞ്ചായത്തായി കോട്ടയം ജില്ലാ പഞ്ചായത്തിനെയും മികച്ച നഗരസഭയായി പാലാ നഗരസഭയേയും മികച്ച ഗ്രാമപഞ്ചായത്തായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തു.


സെന്ററിന്റെ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി രണ്ടിന് പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.