പിതാവിന്റെ കണ്‍മുന്നില്‍ ഏഴു വയസുകാരന്‍ ടോറസ് ലോറി ഇടിച്ചു മരിച്ചു
പിതാവിന്റെ കണ്‍മുന്നില്‍ ഏഴു വയസുകാരന്‍ ടോറസ് ലോറി ഇടിച്ചു മരിച്ചു
Friday, December 19, 2014 1:25 AM IST
മണര്‍കാട്: പിതാവും സഹോദരനും നോക്കിനില്‍കെ ഏഴു വയസുകാരന്‍ ടോറസ് ലോറി ഇടിച്ചു മരിച്ചു. തലപ്പാടി കണ്ണമലയില്‍ വാടകയ്ക്കു താമസിക്കുന്ന നാട്ടശേരി ചുള്ളമറ്റത്തില്‍ സാബുവിന്റെ മകന്‍ ജോ സാബുവാണ് (ഏഴ്) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു മണര്‍കാടിനുസമീപം തലപ്പാടിയിലായിരുന്നു അപകടം.

സ്കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ പുതുപ്പള്ളി ഭാഗത്തുനിന്നു മണര്‍കാട് ഭാഗത്തേക്കു വരികയായിരുന്ന ടോറസ് ലോറി ജോയെ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും പിതാവ് സാബുവും ചേര്‍ന്നു കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മണര്‍കാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം പീന്നിട്. മാതാവ് ഷൈനി. സഹോദരന്‍ ജോയിന്‍. പാമ്പാടി അശ്വാസ് വിദ്യസ്ഥാന്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് ജോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.