അസ്ത്രജ്യോതി ക്വിസ് ഉദ്ഘാടനം 28ന്
Wednesday, November 26, 2014 1:12 AM IST
തൃശൂര്‍: ചെറുതുരുത്തി ജ്യോതി എന്‍ജിനിയറിംഗ് കോളജ് ടെക്ഫെസ്റ് 'തരംഗ്-15' ന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം 'അസ്ത്രജ്യോതി' സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷത്തോളമാണു സമ്മാനത്തുക. വിജയികളാകുന്ന നാലുപേര്‍ക്കു ജ്യോതിയില്‍ സൌജന്യ ബിടെക് പഠനവും സമ്മാനമായി നല്കുമെന്ന് പ്രിന്‍സിപ്പല്‍ കെ.കെ. ബാബു അറിയിച്ചു.

പ്രാഥമിക മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 28നു രാവിലെ 11.30നു തൃശൂര്‍ സെന്റ് തോമസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. പ്രാഥമിക മത്സരങ്ങള്‍ അതതു സ്കൂളുകളിലാണു സംഘടിപ്പിക്കുക. ജനുവരി 23നു ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ ഫൈനല്‍ മത്സരം നടക്കും. ചാള്‍സ് ആന്‍ഡ്രൂസാണ് ക്വിസ് മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കുക. ഫാ. റോയ് ജോസഫ് വടക്കന്‍, സി.വി. ബിജു, സീനിയ ഫ്രാന്‍സീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.