വാണിശേരി ഇന്റര്‍ കൊളീജിയറ്റ് പ്രസംഗമത്സരം ഡിസംബര്‍ 9ന്
Wednesday, November 26, 2014 1:08 AM IST
കോട്ടയം: വാണിശേരി ഫൌണ്േടഷന്‍ സ്വര്‍ണമെഡലിനുവേണ്ടിയുള്ള ഇന്റര്‍ കൊളീജിയറ്റ് പ്രസംഗമത്സരം ഡിസംബര്‍ 9ന് കോട്ടയം സി.എം.എസ് കോളജില്‍ നടത്തും. സി.എം.എസ് കോളജില്‍ മലയാള ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചു നടത്തുന്ന പ്രസംഗമത്സരത്തില്‍ ഒരു കോളജില്‍നിന്നും രണ്ടുപേര്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കാനെത്തുന്നവര്‍ കോളജ് പ്രിന്‍സിപ്പലില്‍നിന്നും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കണം. ഒന്നാം സമ്മാനമായി ഒരു പവന്റെ സ്വര്‍ണമെഡല്‍, രണ്ടാം സമ്മാനമായി 10001 രൂപ, മൂന്നാം സമ്മാനമായി 5001 രൂപയും നല്‍കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.


താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ്മിശല്യൃൈമംമൃറ@ഴാമശഹ.രീാല്‍ 30നകം രജിസ്റര്‍ ചെയ്യുക. വിവരങ്ങള്‍ക്ക് സെക്രട്ടറി, വാണിശേരി ഫൌണ്േടഷന്‍, ഷെയര്‍ ഹോംസ് വില്ലാസ്, കുടമാളൂര്‍, കോട്ടയം - 686 017, ഫോണ്‍: 7025295956, 984647 8093 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.