വിശുദ്ധ ചാവറ ഇതിഹാസവും പൈതൃകവും പുസ്തക പ്രകാശനം 28ന്
Wednesday, November 26, 2014 1:06 AM IST
കോട്ടയം: എംജി സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗവുമായ ഡോ. സിറിയക് തോമസ് രചിച്ച വിശുദ്ധ ചാവറ ഇതിഹാസവും പൈതൃകവും എന്ന ഗ്രന്ഥം 28ന് ഉച്ചകഴിഞ്ഞു മൂന്നിനു മാന്നാനം കെഇ പബ്ളിക് സ്കൂളില്‍ പ്രകാശനം ചെയ്യും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കലിനു കോപ്പി നല്‍കിയാണു പ്രകാശനം.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഭദ്രദീപം തെളിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, ധര്‍മാരാം കോളജ് റെക്ടര്‍ റവ. ഡോ. തോമസ് ഐക്കര, ഫാ. ബോബി ജോസ് കട്ടിക്കാട്, സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഡോ. എ.ടി. ദേവസ്യ, ഡോ.ബി. ഇക്ബാല്‍, ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. ഫാ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, ഫാ. ഷാജി ജോര്‍ജ് കൊച്ചുതറ, മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ പ്രസംഗിക്കും. ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രമാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.