മത്സ്യസങ്കേതങ്ങള്‍ക്ക് 1.15 കോടി അനുവദിച്ചു: മന്ത്രി കെ. ബാബു
മത്സ്യസങ്കേതങ്ങള്‍ക്ക് 1.15 കോടി അനുവദിച്ചു: മന്ത്രി കെ. ബാബു
Wednesday, November 26, 2014 12:59 AM IST
കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കാന്‍ 1.15 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. മൂന്ന് മത്സ്യസങ്കേതങ്ങള്‍ക്കുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഫിര്‍മയാണ് നിര്‍വഹണ ഏജന്‍സി. മൂവാറ്റുപുഴ, പമ്പ, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


ഭൂതത്താന്‍കെട്ടില്‍ മള്‍ട്ടി സ്പീഷീസ് ഇക്കോ ഹാച്ചറി സ്ഥാപിക്കുന്നതിനുള്ള 6.05 കോടിയുടെ പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം കടലറിവുകള്‍ പദ്ധതിക്ക് സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 4,57,500 രൂപയുടെ പദ്ധതിയാണിത്. ആദ്യ ഗഡുവായി 1,52,500 രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.