ഇന്‍ഷ്വറന്‍സ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന്
Friday, November 21, 2014 12:23 AM IST
കൊച്ചി: ഇന്‍ഷ്വറന്‍സ് നിയമ ഭേദഗതി ബില്‍ (2008) പിന്‍വലിക്കണമെന്നു കേരള സ്റേറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള മൂന്ന് ഇന്‍ഷ്വറന്‍സ് നിയമങ്ങളിലായി 111 ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്ലാണിത്. വിദേശ നിക്ഷേപ പരിധി 26ല്‍നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്നതും പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് വ്യവസായത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികളെ എല്‍ഐസി പോലുള്ള ഏകശില കോര്‍പറേഷനാക്കുക എന്ന ആവശ്യവും യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.ബി. വേണുഗോപാല്‍, മേഖലാ പ്രസിഡന്റ് പി.ആര്‍. ശശി, ജോയിന്റ് സെക്രട്ടറി ബിജു പോള്‍, കെ.കെ. സന്തോഷ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.