നിര്‍മിതി ഉച്ചകോടി നാളെ തുടങ്ങും
Friday, November 21, 2014 12:21 AM IST
കൊച്ചി: നിര്‍മാണ വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കാന്‍ ത്രിദിന നിര്‍മിതി ഉച്ചകോടി നാളെ വൈറ്റില ഹോട്ടല്‍ ബ്രോഡ്ബീനില്‍ നടക്കും. മന്ത്രി ഇബ്രാഹിംകുഞ്ഞ് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.കെ. മുനീര്‍, കെ. ബാബു, മേയര്‍ ടോണി ചമ്മണി, ഡോ.തോമസ് ഐസക്ക് എംഎല്‍എ, സീഡ്സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പരിസ്ഥിതി അവലോകന സമിതി അംഗം ആര്‍. രാധാകൃഷ്ണന്‍, കേന്ദ്ര ഗ്രാമവികസന വകുപ്പ് ഡയറക്ടര്‍ പി. മനോജ്കുമാര്‍, പ്രഫ.എം.എം. കിനി, ചീഫ് എന്‍ജിനിയര്‍മാര്‍, കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍, ബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കരാറുകാരുടെ വിവിധ സംഘടനകളുടെയും കരാര്‍, ക്വാറി, ക്രഷര്‍, ടിപ്പര്‍ വ്യവസായ സംഘടനകളുടെയും ഭാരവാഹികളും പങ്കെടുക്കും.


കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ കെ.ഡി. ജോര്‍ജ്. എം.ആര്‍. ചന്ദ്രന്‍പിള്ള, കെ.എ. ജന്‍സണ്‍, കെ.എസ്. പരീത്, ലിഫിന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.