ലീഗിനു കൈകഴുകാനാകില്ല: പന്ന്യന്‍
ലീഗിനു കൈകഴുകാനാകില്ല: പന്ന്യന്‍
Friday, November 21, 2014 12:20 AM IST
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രവീന്ദ്രന്‍ രംഗത്ത്. മാണിക്കു പിന്നാലെ കോണിയും അഴിമതി ആരോപണത്തില്‍ വന്നുവെന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയതില്‍ നിന്നു മുസ്ലിം ലീഗിനു കൈകഴുകാന്‍ കഴിയില്ല.


വര്‍ഷങ്ങളായി ലീഗ് മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളിലാണു സൂരജ് പ്രവര്‍ത്തിക്കുന്നത്. മാണിക്കെതിരെ പരസ്യമായ ആരോപണം വന്നു.

ഇപ്പോള്‍ സൂരജിനെതിരെ വന്നതോടെ ലീഗിനും ഒഴിയാനാകാത്ത അവസ്ഥയാണ്. രണ്ടുപേരും അഴിമിതിയില്‍ മുങ്ങിയിരിക്കുകയാണ്. ഇനി പലതും വരാനിരിക്കുന്നുവെന്നും പന്ന്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.