സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യണം: വിഎസ്
സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യണം: വിഎസ്
Friday, November 21, 2014 12:19 AM IST
തിരുവനന്തപുരം: അഴിമതിയിലൂടെ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ച പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ അടിയന്തരമായി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ രീതി സൂരജിന്റെ കാര്യത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നേരത്തെ കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ മാറാട് കേസുമായി ബന്ധപ്പെട്ടും പിന്നീട് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരിക്കുമ്പോള്‍ സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും കടുത്ത ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് സൂരജ്.


ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷി സൂരജിനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായി വാര്‍ത്തകളുണ്െടന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും വിഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.