സര്‍വകക്ഷിയോഗത്തില്‍ പ്രതീക്ഷയില്ലെന്നു പി.സി. ജോര്‍ജ്
സര്‍വകക്ഷിയോഗത്തില്‍ പ്രതീക്ഷയില്ലെന്നു  പി.സി. ജോര്‍ജ്
Friday, November 21, 2014 12:16 AM IST
തൊടുപുഴ: കേരള സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന സര്‍വകക്ഷിയോഗത്തിലും മുല്ലപ്പെരിയാര്‍ വിഷയം പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ പൂര്‍ണ പ്രതീക്ഷയില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനംചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ പരിഗണിക്കാന്‍ കഴിയാത്തതില്‍ ആശങ്കയുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബിജിമോള്‍ എംഎല്‍എയുടെ വാക്കുകള്‍ തികച്ചും സത്യസന്ധമായിരുന്നു. ഇതിന്റെ പേരില്‍ തമിഴ്ജനത അവരുടെകോലം കത്തിച്ചതു ഒരിക്കലും അംഗീകരിക്കാവുന്നതല്ല- ജോര്‍ജ് പറഞ്ഞു.

തമിഴ്നാടിന്റേതു ഭീഷണി: ജോയ്സ് ജോര്‍ജ് എംപി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു തമിഴ്നാടിന്റെ ഭീഷണിയാണെന്നു ജോയ്സ് ജോര്‍ജ് എംപി. മുല്ലപ്പെരിയാറ്റില്‍ സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിന്റേതു മനുഷ്യത്വപരമായ സമീപനമല്ലെന്നും എംപി പറഞ്ഞു.


നിസംഗതയ്ക്കു പിന്നില്‍ ദുരൂഹത: കെ. സുരേന്ദ്രന്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലും എന്തിനു ജുഡീഷറിയില്‍പോലും തമിഴ്നാടിന്റെ പണം പറ്റിയവരുണ്െടന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലയ്ക്കെടുക്കാന്‍ മാത്രം തമിഴ്നാട് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കു തമിഴ്നാട്ടില്‍ വന്‍തോതില്‍ ഭൂമിയുണ്ട്. സുപ്രീംകോടതി വിധിക്കു ശേഷം രാഷ്ട്രീയ പരിഹാരത്തിനു സര്‍ക്കാര്‍ ശ്രമിച്ചില്ല- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കോടിക്കണക്കിനു രൂപ നിയമം കാറ്റില്‍പറത്തി സമ്പാദിച്ച ഉദ്യോഗസ്ഥനെ ഇതുവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ പോലും തയാറാവാത്തത് ഉന്നത ബന്ധമുളളതുകൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.