വണ്ടിപ്പെരിയാറിലും ഉപ്പുതറയിലും ദുരന്തനിവാരണ സേന
Friday, November 21, 2014 11:51 PM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അടിയന്തര ഘട്ടം നേരിടാന്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ടു യൂണിറ്റ് വിന്യസിച്ചെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. വണ്ടിപ്പെരിയാറിലും ഉപ്പുതറയിലുമാണു സേന നിലയുറപ്പിച്ചിരിക്കുന്നത്. 30 പേര്‍ ഉള്‍പ്പെട്ടതാണു രണ്ടു യൂണിറ്റുകളും. മുല്ലപ്പെരിയാര്‍ തീരത്ത് ദുരന്തനിവാരണ വകുപ്പ് നടത്തേണ്ട എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയാക്കി.

ഡാമിലെ ജലനിരപ്പ് 140 അടിയായപ്പോള്‍ത്തന്നെ സമീപവാസികള്‍ക്കു മുന്നറിയിപ്പു നല്‍കി. തീരദേശത്തു താമസിക്കുന്ന ആരെയും നിര്‍ബന്ധിച്ചു മാറ്റിപ്പാര്‍പ്പിക്കില്ല. ജനങ്ങളുടെ സഹകരണത്തോടെയാണു മാറ്റിപ്പാര്‍പ്പിക്കല്‍ നടത്തുന്നത്. അപകടമുണ്ടായാല്‍ പ്രതിരോധം തീര്‍ക്കാനും സഹായമെത്തിക്കാനും ഓരോ വില്ലേജ് ഓഫീസര്‍മാരുടെ കീഴിലും 20 പേരടങ്ങുന്ന ക്ളസ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ അഥോറിറ്റി നേരത്തേ പരിശീലനം നല്‍കിയ 2000 പേരില്‍നിന്നാണു ക്ളസ്ററിലേക്കു നിയമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.