ബിസിനസ് ചര്‍ച്ചകള്‍ക്കായി കൊറിയന്‍ സംഘമെത്തി
Friday, November 21, 2014 12:14 AM IST
കൊച്ചി: വിവിധ ബിസിനസ് മേഖലകളില്‍ സഹകരണ സാധ്യതകള്‍ തേടി കേരളം സന്ദര്‍ശിച്ച 31 അംഗ ദക്ഷിണ കൊറിയന്‍ സംഘത്തിന് ആതിഥ്യമൊരുക്കി രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റഡീസ് സംഘടിപ്പിച്ച ബിസിനസ് സംഗമത്തിന് ആവേശകരമായ പ്രതികരണം. കൊറിയയിലെ യോംഗ്സാന്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് 31 ബിസിനസ് സംരംഭകരും 11 പ്രഫസര്‍മാരും 12 വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കൊറിയന്‍ സംഘത്തിനാണു കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സംഗമം സംഘടിപ്പിച്ചത്.


രാജഗിരി ബിസിനസ് സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സംഗമത്തില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ കൊറിയന്‍ സംരംഭകരുമായി വ്യക്തിഗത ചര്‍ച്ചകള്‍ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.