കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: വാനനിരീക്ഷണ ഉടമ്പടികള്‍ ഒപ്പിട്ടു
Friday, November 21, 2014 12:10 AM IST
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വാനനിരീക്ഷണ ഉടമ്പടികള്‍ ഒപ്പിട്ടതായും മന്ത്രി കെ.ബാബു അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നയം അനുസരിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി എഎന്‍എസ് (എയര്‍ നാവിഗേഷന്‍ സര്‍വീസ്) ഉടമ്പടിയാണ് ഒപ്പിട്ടത്.

കാലാവസ്ഥ സംബന്ധിച്ച സേവനങ്ങള്‍ക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു ഉടമ്പടിയും അനിവാര്യമാണ്. എയര്‍പോര്‍ട്ട് അഥോറിറ്റിയുമായുള്ള എഎന്‍എസ്-എടിഎം( എയര്‍ ട്രാഫിക്ക് മാനേജ്മെന്റ്) ഉടമ്പടി ഈ മാസം 17-നാണു ഡല്‍ഹിയില്‍ ഒപ്പിട്ടതെന്നും വിമാനത്താവള പദ്ധതിയില്‍ ഈ രണ്ടു പ്രധാന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെന്നും മന്ത്രി ബാബു അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.