മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം: ആം ആദ്മി പാര്‍ട്ടി
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം:  ആം ആദ്മി പാര്‍ട്ടി
Friday, November 21, 2014 12:03 AM IST
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. 120 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 136 അടിപോലും സംഭരിക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യത്തില്‍ 142 അടി വെള്ളം ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ വാദം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും എഎപി പത്രക്കുറിപ്പില്‍ പറഞ്ഞു.

ഏറെ അപകടാവസ്ഥയിലുള്ള അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവയ്ക്കുക വഴി സ്വയം പരാജയപ്പെട്ടിരിക്കുകയാണ്. നാലു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുമ്പോഴും കുമളിയിലെ ടൂറിസം സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് 136 അടിയില്‍ ജലനിരപ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്. ഈ നിലപാട് തിരുത്തണമെന്നും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.