കാസ്ലാബ് വേണ്െടന്നു കാലിക്കട്ട് സിന്‍ഡിക്കറ്റ്
Saturday, October 25, 2014 12:46 AM IST
തേഞ്ഞിപ്പലം: വൈസ് ചാന്‍സലറുടെ സ്വപ്ന പദ്ധതിയായ കാസ്ലാബ് തത്കാലം വേണ്െടന്നു കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്കു താമസ സൌകര്യമുള്‍പ്പെടെയുള്ളവയ്ക്കാണു പ്രഥമ പരിഗണന നല്‍കേണ്ടതെന്ന അഭിപ്രായത്തോടെയാണു കാസ്ലാബിനുള്ള തുകയില്‍നിന്ന് എട്ടരകോടിയോളം രൂപ ഹോസ്റല്‍ സൌകര്യങ്ങള്‍ക്കായി മാറ്റിയത്. ഹോസ്റല്‍ പ്രശ്നം പരിഹരിക്കാനായി നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.

എന്നാല്‍, സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികളെ സംബന്ധിച്ചുള്ള ചില കാര്യങ്ങളില്‍ ഡോ.കെ.ഫാത്തിമത്ത് സുഹ്റയും കെ. വിശ്വനാഥനും വിയോജിപ്പ് യോഗ ശേഷം എഴുതി നല്‍കി. ഡിപ്പാര്‍ട്ടുമെന്റല്‍ സ്റുഡന്റ്സ് യൂണിയന്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാനായി എംഎല്‍എമാരായ ടി.എന്‍. പ്രതാപന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഇന്നു രാവിലെ പതിനൊന്നിനു വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ഉപസമിതിയംഗങ്ങള്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. ടി.എന്‍. പ്രതാപന്റെ സിന്‍ഡിക്കറ്റ് അംഗത്വം സംബന്ധിച്ച വിവാദത്തില്‍ രജിസ്ട്രാര്‍ ടി.എ അബ്ദുള്‍ മജീദ് ഖേദം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നു നടപടി ശിപാര്‍ശ ചെയ്തു പിവിസി തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തില്ല. ഹോസ്റല്‍ ഡവലപ്മെന്റ് കമ്മിറ്റിയായ സിന്‍ഡിക്കറ്റ് ഉപസമിതി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒരു ലക്ഷം രൂപ വരെ വിനിയോഗിക്കാനുള്ള എന്‍ജിനിയറിംഗ് വിഭാഗത്തിനുള്ള അധികാരം പുനഃസ്ഥാപിച്ചു. ലേഡീസ് ഹോസ്റലിനു ചുറ്റുമതിലുണ്ടാക്കാന്‍ 17 ലക്ഷം രൂപ നല്‍കും. സ്പെഷല്‍ പ്ളാന്‍ ഫണ്ടില്‍ രണ്ടു ശതമാനം മാത്രം വിനിയോഗിച്ച അവസ്ഥയുണ്ടായതില്‍ സിന്‍ഡിക്കറ്റ് യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സിന്‍ഡിക്കറ്റിനെ വിശ്വാസത്തിലെടുക്കാത്തതാണിതിനു കാരണമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.


നെറ്റ്വര്‍ക്ക് സംവിധാനം പുറത്തുള്ള ഏജന്‍സിക്കു നല്‍കണമെന്ന വൈസ് ചാന്‍സലറുടെ നിര്‍ദേശം തള്ളി. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം സ്റാഫ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. നെറ്റ്വര്‍ക്ക് സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ കെ. വിശ്വനാഥന്‍, അഡ്വ.പി.എം നിയാസ്, ഡോ.അബ്ദുള്‍ സലാം എന്നിവരെ നിയോഗിച്ചു. ഡോ.ഇ.കെ ഗോവിന്ദവര്‍മ രാജയുടെ നിയമനം ശരിവയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നു സിന്‍ഡിക്കറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇഎംഎംആര്‍സിയില്‍ 12 വെബ്കാസ്റ് വാങ്ങും. ഡോ.സബീന ഹമീദ്, ഡോ.സന്തോഷ് തമ്പി, ഡോ.കെ.വി. മാണി എന്നിവര്‍ക്കു പെഫിക്സേഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, വൈസ് ചാന്‍സലര്‍ ഇതിനോടു വിയോജിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്വാര്‍ട്ടേഴ്സുകള്‍ നന്നാക്കണമെന്ന ഡോ.കെ. ഫാത്തിമ സുഹ്റയുടെ ആവശ്യം യോഗം അംഗീകരിച്ചു. ഓഗസ്റ് 18ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിന്റെ അജന്‍ഡ വൈസ് ചാന്‍സലര്‍ തിരുത്തിയതില്‍ അംഗങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി യോഗ ശേഷം അഡ്വ.പി.എം. നിയാസ് വ്യക്തമാക്കി. യോഗത്തില്‍ വൈസ്ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം അധ്യക്ഷനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.