മോഷ്ടാവിനെ അനുനയിപ്പിച്ചു താഴെയിറക്കി അറസ്റ് ചെയ്തു
മോഷ്ടാവിനെ അനുനയിപ്പിച്ചു താഴെയിറക്കി അറസ്റ് ചെയ്തു
Saturday, October 25, 2014 12:25 AM IST
കൊച്ചി: പോലീസ് ഓടിച്ച മോഷ്ടാവ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഒടുവില്‍ അഗ്നിശമന സേനയെത്തി അനുനയിപ്പിച്ചു താഴെയിറക്കി ഇയാളെ പോലീസിനു കൈമാറി. ആറ്റിങ്ങല്‍ കൊള്ളാംപുഴ പാലസ് റോഡില്‍ ചിഞ്ചിലം സതീശനാണു കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു കടവന്ത്രയിലാണു സംഭവം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു കടവന്ത്ര പോള്‍സണ്‍ കോട്ടേജ് ഭാഗത്തു സതീശനുണ്െടന്നറിഞ്ഞാണു സൌത്ത് പോലീസ് മഫ്തിയിലെത്തിയത്.

പോലീസിനെ തിരിച്ചറിഞ്ഞ സതീശന്‍ കോട്ടേജിന്റെ ഒന്നാം നിലയില്‍നിന്നു താഴേക്കു ചാടി എസ്എ റോഡ് വഴി എളംകുളം ഡ്രീംസ് ഹോട്ടലിനു മുന്‍വശത്തുകൂടി ജനതയ്ക്കു സമീപത്തെ അഹല്യ ക്രോക്കറീസിന്റെ നാലാം നിലയിലേക്കു കയറി. പോലീസ് സ്ഥലത്തെത്തിയെങ്കിലും സതീശന്‍ താഴേക്കു ചാടുമെന്നു പറഞ്ഞു ഭീഷണിമുഴക്കിയതോടെ സ്ഥലത്തു നാട്ടുകാര്‍ തടിച്ചുകൂടി. ഇതോടെ പോലീസ് വിവരമറിയിച്ചതനുസരിച്ചു ഗാന്ധിനഗര്‍ ഫയര്‍ സ്റേഷനില്‍നിന്നു സ്റേഷന്‍ ഓഫീസര്‍ എ.എസ്. ജോജിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി.

സതീശന്‍ താഴേക്കു ചാടുമെന്ന ആശങ്കയില്‍ അഗ്നിശമന സേന താഴെ വല വിരിച്ചു. പോലീസും അഗ്നിശമന സേനയും മുകള്‍ നിലയിലെത്തിയെങ്കിലും അറസ്റിലാകുമെന്ന് ഉറപ്പായതോടെ സതീശന്‍ ആത്മഹത്യാഭീഷണിക്കൊപ്പം അവശത അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ ലീഡിംഗ് ഫയര്‍മാന്‍ ഷാജികുമാറിന്റെ നേതൃത്വത്തില്‍ സതീശനു കുടിവെള്ളം നല്‍കിയ ശേഷം അനുനയിപ്പിച്ചു താഴെയിറക്കി പോലീസിനു കൈമാറി. സൌത്ത് എസ്ഐ വി. ഗോപകുമാര്‍, സീനിയര്‍ സിപിഒ അനസ്, സിപിഒ അനീഷ് എന്നിവര്‍ ചേര്‍ന്ന് സതീശനെ അറസ്റ് ചെയ്തു സ്റേഷനിലേക്കു മാറ്റി.


സതീശന്‍ പോലീസിനെ കണ്ട് ഉപേക്ഷിച്ച ബൈക്കിന്റെ താക്കോല്‍ പോക്കറ്റില്‍നിന്നും ബൈക്ക് പോള്‍സണ്‍ കോട്ടേജിനു സമീപത്തുനിന്നും കണ്െടത്തി. ആറ്റിങ്ങല്‍ സ്വദേശി നജീബ് മെഹബൂബിന്റേതാണു ബൈക്ക്. ബൈക്കില്‍നിന്നു നിരവധി വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടം കണ്െടത്തി.

തോപ്പുംപടി, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, കല്ലമ്പലം, കഴക്കൂട്ടം, മംഗലപുരം പോലീസ് സ്റേഷനുകളില്‍ സതീശനെതിരെ മോഷണം, പിടിച്ചുപറി, വധശ്രമം എന്നിവയ്ക്കു കേസ് നിലവിലുണ്െടന്നു പോലീസ് അറിയിച്ചു. പശ്ചിമകൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.