നിയുക്ത മേല്‍ശാന്തിമാര്‍ ശബരിമലയില്‍
നിയുക്ത മേല്‍ശാന്തിമാര്‍  ശബരിമലയില്‍
Monday, October 20, 2014 12:05 AM IST
ശബരിമല: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തി. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്നലെ രാവിലെതന്നെ ദര്‍ശനത്തിനെത്തുകയായിരുന്നു.

നിയുക്ത ശബരിമല മേല്‍ശാന്തി തൃശൂര്‍ തലപ്പിള്ളി പൈങ്കുളം പാഞ്ഞാള്‍ ഏഴിക്കോട് മനയില്‍ ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി രാവിലെയാണു ദര്‍ശനത്തിനെത്തിയത്. മാളികപ്പുറത്തെ നിയുക്ത മേല്‍ശാന്തി മാവേലിക്കര ചെറുതല മഠം ഗൌരിനിവാസില്‍ എസ്.കേശവന്‍ നമ്പൂതിരി ഇന്നലെ പുലര്‍ച്ചെതന്നെ ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം ഇരുവരും മലയിറങ്ങി. വൃശ്ചികം ഒന്നിനു ചുമതലയേല്‍ക്കേണ്ട ഇരുവരും സ്ഥാനാഭിഷേക ചടങ്ങുകള്‍ക്കായി തുലാം 30നു മണ്ഡല മഹോത്സവത്തിനു നട തുറക്കുമ്പോള്‍ സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവരെയും ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയും ഇരുവരും ഇന്നലെ സന്ദര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.