ചാനല്‍ ചര്‍ച്ച പരിധി ലംഘിക്കുന്നെന്നു ഹൈക്കോടതി
ചാനല്‍ ചര്‍ച്ച പരിധി ലംഘിക്കുന്നെന്നു  ഹൈക്കോടതി
Sunday, September 21, 2014 12:07 AM IST
കൊച്ചി: ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ അതിരുകള്‍ ലംഘിക്കുകയാണെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണു മാധ്യമങ്ങള്‍ കോടതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിനെ ജസ്റീസ് കെ.ടി. ശങ്കരനും ജസ്റീസ് പി.ഡി. രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചത്. കോടതിയില്‍ ഒന്നും മിണ്ടാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ അഭിഭാഷകനോടു സംശയനിവാരണത്തിനു ചോദിച്ച ചോദ്യങ്ങള്‍പോലും പരാമര്‍ശങ്ങളായി മാധ്യമങ്ങളില്‍ വന്നു. കോടതിയില്‍ പറഞ്ഞ രീതിയിലല്ല മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ചര്‍ച്ചകളില്‍നിന്നു കോടതിയെ രക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ പക്വത കാട്ടണമെന്നു കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.