പ്രളയം: വി ഗാര്‍ഡ് അഞ്ചു ലക്ഷം നല്‍കി
Sunday, September 21, 2014 12:41 AM IST
കൊച്ചി: കാഷ്മീര്‍ പ്രളയ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഗാര്‍ഡ് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന കാര്യത്തിലെന്നും ജാഗ്രത പാലിക്കുന്ന കമ്പനിയുടെ മറ്റൊരു സേവന ദൌത്യമായിട്ടാണ് ഇതിനെ കാണുന്നതെന്നു വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.