എന്‍എസ്എസ് പുരസ്കാരം
Sunday, September 21, 2014 12:40 AM IST
തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീമിന്റെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പുരസ്കാരങ്ങളുടെ വിതരണം എന്‍എസ്എസ് ദിനമായ 24ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ നടത്തും. ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് ദാനം നിര്‍വഹിക്കും. അവാര്‍ഡ് സ്മരണിക തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ.കെ. ചന്ദ്രിക പ്രകാശിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.