റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും
Sunday, September 21, 2014 12:36 AM IST
തൊടുപുഴ: റബര്‍ വിലയിടിവിനെതിരേ റബര്‍ ബോര്‍ഡ് ഓഫീസിനു മുമ്പില്‍ കേരള കോണ്‍ഗ്രസ്-എം, കര്‍ഷക യൂണിയന്‍ - എം നടത്തുന്ന നാളെ നടത്തുന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങളെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. യുപിഎ സര്‍ക്കാരിന്റെ തെറ്റായ റബര്‍ ഇറക്കുമതി നയമാണ് ഇത്ര വലിയ പ്രതിസന്ധിയിലേക്കു കേരളത്തിലെ കൃഷിക്കാരെ തള്ളിവിട്ടതെന്നു കര്‍ഷകയൂണിയന്‍- എം സംസ്ഥാന പ്രസിഡന്റ് മാത്യു സ്റീഫന്‍ ആരോപിച്ചു.


കര്‍ഷക യൂണിയന്‍ നേതൃയോഗത്തില്‍ പ്രസിഡന്റ് മാത്യു സ്റീഫന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റെജി കുന്നംകോട്ട് , ജോര്‍ജ് അഗസ്റ്റിന്‍, കെ.പി. ജോസഫ്, പ്രേംചന്ദ് മാവലി, പി.കെ. കൊച്ചുമുഹമ്മദ്, സന്തോഷ് ജോര്‍ജ്, ജോയി നടയില്‍, സക്കറിയാസ ് വലവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.