കെസിബിസി നാടക മത്സരത്തിനു തുടക്കം
കെസിബിസി നാടക മത്സരത്തിനു തുടക്കം
Sunday, September 21, 2014 12:34 AM IST
കൊച്ചി: കല ആനന്ദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ഒപ്പം മൂല്യങ്ങള്‍ പ്രസരണം ചെയ്യുകയും ചെയ്യുന്നുവെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച പ്രഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപോഷണത്തിനുള്ള വേദിയാണു കെസിബിസി മാധ്യമ കമ്മീഷന്റെ നാടകമത്സരം. ഒന്‍പതു മികച്ച നാടകങ്ങളാണു മേളയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നാടകങ്ങള്‍ പ്രേക്ഷകസമൂഹത്തിനു പുതിയ അറിവിന്റെയും ആസ്വാദനത്തിന്റെയും മൂല്യബോധത്തിന്റെയും കാഴ്ചപ്പാടുകള്‍ നല്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


പിഒസി ഡയറക്ടര്‍ റവ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍, റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ.ജോളി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പാലാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഫേസ്ബുക്കില്‍ കണ്ട മുഖം എന്ന നാടകം അവതരിപ്പിച്ചു. പ്രഫഷണല്‍ നാടകമത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നു വൈകുന്നേരം ആറിന് ആലപ്പുഴ ഭരത് കമ്യൂണിക്കേഷന്‍സിന്റെ എന്തായിരുന്നു മനസില്‍എന്ന നാടകം അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.