മനോജ് വധം: സിപിഎം പ്രതിക്കൂട്ടിലായെന്നു ചെന്നിത്തല
മനോജ് വധം: സിപിഎം പ്രതിക്കൂട്ടിലായെന്നു ചെന്നിത്തല
Sunday, September 21, 2014 12:23 AM IST
കോഴിക്കോട്: മനോജ് വധക്കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും അറസ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്െടന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി ഓഫീസില്‍ നടന്ന ബ്ളോക്ക് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരെയും പ്രതിയാക്കണമെന്ന് ആഗ്രഹമില്ല. എന്നാല്‍, പിടിയിലാകന്നവരുടെ രാഷ്ട്രീയം സിപിഎമ്മിലേക്കാണു വിരല്‍ചൂണ്ടുന്നത്.

സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളത്തില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകില്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ഉള്‍ക്കൊണ്ടായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.


ബിജെപിയുടെ വിജയവും മോദിയുടെ പ്രധാനമന്ത്രിപദവും താത്കാലിക പ്രതിഭാസമാണ്. വര്‍ഗീയ ശക്തികളുടെ വോട്ടു നേടിയാണു ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍, ഇതു ശാശ്വതമായി നിലനില്‍ക്കില്ല. ഉത്തരാഖണ്ഡിലും ബിഹാറിലും രാജസ്ഥാനിലുമെല്ലാം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇതിനുദാഹരണമാണ്. മതേതര ശക്തികളുടെ ഏകീകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.