ദീര്‍ഘദൂര ട്രെയിനുകളിലെ പാന്‍ട്രികളില്‍ കാമറ സ്ഥാപിക്കും
Sunday, September 21, 2014 12:22 AM IST
കോട്ടയം: ട്രെയിനുകളിലെ ഭക്ഷണ നിലവാരം മോശമാകുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂര ട്രെയിനുകളിലെ പാന്‍ട്രികളില്‍ കാമറ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കേരളത്തിലൂടെ ഓടുന്ന കേരള എക്സ്പ്രസ്, ജയന്തി ജനത, ജമ്മുതാവി എക്സ്പ്രസുകളിലായിരിക്കും ആദ്യ കാമറ സ്ഥാപിക്കുക. സതേണ്‍ റെയിവേയുടെ ചെന്നൈ ആസ്ഥാനത്ത് പാചകം, വിതരണം, ശുചിത്വം എന്നിവ നിരീക്ഷിക്കും. നിലവാരം മോശമാണെങ്കില്‍ നേരിട്ടുള്ള ഭക്ഷണപരിശോധന നടത്താനും റെയില്‍വേ തീരുമാനമെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.