വിജയത്തോതു കുറവ്
വിജയത്തോതു കുറവ്
Sunday, September 21, 2014 11:32 PM IST
1960 മുതല്‍ തുടര്‍ച്ചയായ ഒമ്പതു പരാജയങ്ങള്‍ക്കു ശേഷമാണ് 1971-ല്‍ സോവ്യറ്റ് യൂണിയന് ചൊവ്വാദൌത്യം ഒന്നു വിജയിപ്പിക്കാനായത്. അമേരിക്ക 1964-ല്‍ ഒരേ മാസം തൊടുത്തുവിട്ട രണ്ടു ദൌത്യങ്ങളില്‍ ആദ്യത്തേതു പരാജയപ്പെട്ടെങ്കിലും രണ്ടാമത്തേതു വിജയിച്ചു.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ) 2003-ല്‍ ഒരേ റോക്കറ്റില്‍നിന്നു രണ്ടു ദൌത്യങ്ങള്‍ തൊടുത്തുവിട്ടു. ചൊവ്വയെ ഭ്രമണം വയ്ക്കുന്ന ഒരു ഉപഗ്രഹവും ചൊവ്വയിലിറങ്ങുന്ന ഒരു വാഹനവും. ഭ്രമണകാര്യം നടന്നു. പക്ഷേ ഇറങ്ങുന്ന വാഹനത്തിന്റെ ദൌത്യം പരാജയപ്പെട്ടു.

ചൈനയുടെ ചൈനീസ് നാഷണല്‍ സ്പേസ് ഏജന്‍സി (സിഎന്‍എസ്എ), റഷ്യയുടെ റോക്കറ്റില്‍ റഷ്യന്‍ ഉപഗ്രഹത്തിലാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. പക്ഷേ, ഭൂമിയുടെ ആദ്യഭ്രമണപഥത്തില്‍നിന്നു റഷ്യന്‍ ഉപഗ്രഹം ഉയര്‍ന്നില്ല. അതിലുണ്ടായിരുന്ന ചൈനീസ് ഉപഗ്രഹം നഷ്ടമായി. 2011-ലായിരുന്നു ഇത്.

ജപ്പാന്‍ 1998-ല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കയച്ച ഉപഗ്രഹം അവിടെ എത്തും മുമ്പേ ഇന്ധനം തീര്‍ന്നു ദൌത്യം പരാജയമാക്കി.

ഇങ്ങനെയാണു ചൊവ്വാദൌത്യങ്ങളുടെ ഇതുവരെയുള്ള ഗതി. ആ ഗതി മാറ്റാമോ എന്നാണ് ഇന്ത്യ നോക്കുന്നത്. അതായത് ആദ്യ ദൌത്യം തന്നെ വിജയമാക്കുക.


ചൊവ്വയ്ക്കു സമീപത്തുകൂടി കടന്നുപോകാന്‍ ഉദ്ദേശിച്ചു 11 ദൌത്യങ്ങള്‍ പോയി. അഞ്ചെണ്ണം വിജയിച്ചു. നാലെണ്ണം വിക്ഷേപണത്തില്‍ പരാജയപ്പെട്ടു. രണ്െടണ്ണം യാത്രയ്ക്കിടയിലും.

ചൊവ്വയെ ഭ്രമണം ചെയ്യാന്‍ 22 ഉപഗ്രഹങ്ങള്‍ പോയി. ഒന്‍പതെണ്ണം വിജയമായി; രണ്െടണ്ണത്തിനു ഭാഗികവിജയമുണ്ടായി. പിന്നെ അഞ്ചെണ്ണം വിക്ഷേപണത്തിലും മൂന്നെണ്ണം യാത്രയ്ക്കിടയിലും പരാജയപ്പെട്ടു. മൂന്നെ ണ്ണം ഭ്രമണപഥത്തില്‍ എത്തുന്നതില്‍ പരാജയമായി.

ചൊവ്വയിലിറങ്ങാന്‍ 15 ദൌത്യങ്ങള്‍ പുറപ്പെട്ടതില്‍ എട്ടെണ്ണം ലക്ഷ്യം സാധിച്ചു. മൂന്നെണ്ണം യാത്രയ്ക്കിടയിലും നാലെണ്ണം ഇറങ്ങുന്നതിനു പറ്റിയ ഭ്രമണപഥത്തിലേക്കു മാറുന്നതിനിടയിലും പരാജയപ്പെട്ടു.

ചൊവ്വയില്‍ സഞ്ചരിക്കാന്‍ ഏഴ് ഉപകരണങ്ങള്‍ പോയി. നാലെണ്ണം പൂര്‍ണ വിജയം. ഒന്നിനു ഭാഗിക ജയം. രണ്െടണ്ണം ചൊവ്വയിലിറങ്ങിയപ്പോള്‍ പരാ ജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.