വമ്പന്‍മാരുടെ കുടിശികയുടെ കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് മുട്ടുമടക്കുന്നു: വിഎസ്
വമ്പന്‍മാരുടെ കുടിശികയുടെ കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് മുട്ടുമടക്കുന്നു: വിഎസ്
Sunday, September 21, 2014 12:12 AM IST
തിരുവനന്തപുരം: വൈദ്യുതിബില്‍ അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ അത്യുത്സാഹം കാണിക്കുന്ന വൈദ്യുതിബോര്‍ഡ് വമ്പന്മാരുടെ കുടിശികയുടെ കാര്യത്തില്‍ മുട്ടുമടക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കോടിക്കണക്കിനു രൂപ വൈദ്യുതി ഇനത്തില്‍ കുടിശിക വരുത്തിയ അബ്കാരികള്‍ക്കും ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും വൈദ്യുതി തുടര്‍ന്നും ഉപയോഗിക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒരു തടസവും വരുത്തുന്നില്ല.


365 രൂപ നിശ്ചിതദിവസം അടച്ചില്ല എന്നതിന്റെ പേരിലാണു ചാലക്കുടി എംപിയായ ഇന്നസെന്റിന്റെ ഔദ്യോഗിക ഓഫീസിലെ ഫ്യൂസ് ഊരിയത്. എന്നാല്‍, പത്തു ലക്ഷം രൂപയ്ക്കു മേല്‍ കുടിശിക വരുത്തിയ 88 അബ്കാരികളുടെ ആരുടെയും ഫ്യൂസ് ഊരാന്‍ വൈദ്യുതിബോര്‍ഡ് തയാറായിട്ടില്ലെന്നും വിഎസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.