വൈദ്യുതിമോഷണത്തിന്റെ പരിധിയില്‍ വരുന്നവ
Sunday, September 21, 2014 12:12 AM IST
തിരുവനന്തപുരം: വൈദ്യുതി മോഷണത്തിന്റെയും ദുരുപയോഗത്തിന്റെയും പരിധിയില്‍ വരുന്ന കാര്യങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നു വൈദ്യുതി ബോര്‍ഡ്.

വൈദ്യുതിലൈനുകള്‍, സര്‍വീസ് വയറുകള്‍, ഭൂഗര്‍ഭ കേബിളുകള്‍ എന്നിവയില്‍നിന്നു മീറ്ററില്‍ രേഖപ്പെടുത്താതെ ടാപ്പ് ചെയ്ത് ഉപയോഗിക്കുക, വൈദ്യുത മീറ്ററുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ക്രമക്കേടുകള്‍ നടത്തിയും ഉയര്‍ന്ന വോള്‍ട്ടേജ് കടത്തി വിട്ടും വിദൂരവിനിമയ സംവിധാനം ഉപയോഗിച്ചും മീറ്ററിലെ സര്‍ക്യൂട്ട് ബോര്‍ഡില്‍ മറ്റു വസ്തുക്കള്‍ ഘടിപ്പിച്ചും മീറ്റര്‍ കേടാക്കി കൃത്യമായ വൈദ്യുതി രേഖപ്പെടുത്തുന്നതു തടയുക എന്നിവ വൈദ്യുതി മോഷണമാണ്.

ഏതെങ്കിലും വൈദ്യുതി കണക്ഷനില്‍നിന്ന് അനുമതിയില്ലാതെ വയര്‍ വലിച്ച് അടുത്ത കെട്ടിടത്തിലേക്കു വൈദ്യുതി ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇവ കണ്ടുപിടിച്ചാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുക്കുകയും ചെയ്യാം.


എന്നാല്‍, വൈദ്യുതിമോഷണം നടത്തിവരുന്ന ഉപഭോക്താക്കള്‍ ആ വിവരം സ്വമേധയാ അറിയിച്ചാല്‍ ഒരു പ്രാവശ്യം അവരെ നടപടികളില്‍നിന്ന് ഒഴിവാക്കും. ഒരു തവണ കോമ്പൌണ്ടിംഗ് പിഴ ഒടുക്കി കേസില്‍നിന്ന് ഒഴിവാകാം.

വൈദ്യുതി മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പരുകള്‍ഫോണ്‍ : 0471 2444554, 9446008006

ഇ മെയില്‍ : ്ശഴശഹമിരല@സലെയില.രീാ, ്ശഴശഹമിരല. സലെയ@ഴാമശഹ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.