കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞിരുന്നത് ഇപ്പോള്‍ മോദി പറയുന്നു: മുഖ്യമന്ത്രി
കോണ്‍ഗ്രസ് വര്‍ഷങ്ങളായി  പറഞ്ഞിരുന്നത് ഇപ്പോള്‍ മോദി പറയുന്നു: മുഖ്യമന്ത്രി
Sunday, September 21, 2014 12:09 AM IST
കോഴിക്കോട്: ഭാരതത്തിലെ മുസ്ലിംകളെക്കുറിച്ചു കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് പറയുമ്പോള്‍ അതിനെ ന്യൂനപക്ഷപ്രീണനമെന്നാണ് അവര്‍ ആക്ഷേപിച്ചത്. ആക്ഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഇതു പറയുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി കിട്ടിയപ്പോഴാണു മോദി ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷന്‍ കോഴിക്കോട് ഡിസിസി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മുന്‍കാല അനുഭവം നോക്കിയാല്‍ മോദിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്െടന്നു തോന്നുന്നില്ല. മോദിഭരണം നൂറു ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ പരാജയമാണ് ഏറ്റുവാങ്ങുന്നത്. ഒരു തവണ പരാജയപ്പെട്ടെന്നു കരുതി കോണ്‍ഗ്രസിനെ ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട.-മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.