കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷക സൌഹൃദമാക്കണം: മന്ത്രി കെ.എം. മാണി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷക സൌഹൃദമാക്കണം:  മന്ത്രി കെ.എം. മാണി
Friday, August 29, 2014 2:14 AM IST
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന നിലപാടു മാറ്റി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിഗണിക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം നല്ല സൂചനയാണെങ്കിലും അതിലുള്ള അപാകതകള്‍ പരിഹരിച്ച് കര്‍ഷക സൌഹൃദമാക്കണമെന്നു കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നതിനോട് കേരള കോണ്‍ഗ്രസ് യോജിക്കുന്നില്ല.


കേരള സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാവൂ. അക്കാര്യത്തില്‍ തീരുമാനമെടുക്കും മുന്‍പ് സംസ്ഥാന സര്‍ക്കാരുമായും കര്‍ഷക സംഘടനകളുമായും കൂടിയാലോചന നടത്തണം: മന്ത്രി മാണി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.