വിദ്യാര്‍ഥി കൊടൂരാറ്റില്‍ മുങ്ങിമരിച്ചു
വിദ്യാര്‍ഥി  കൊടൂരാറ്റില്‍ മുങ്ങിമരിച്ചു
Thursday, April 17, 2014 12:18 AM IST
പുതുപ്പള്ളി: കൊടുരാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരി ച്ചു. പുതുപ്പള്ളി വെങ്ങോലില്‍ രാമകൃഷ്ണന്റെ മകന്‍ വി.ആര്‍. അനന്തു (17) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു മാങ്ങാനം പാലൂര്‍പ്പടിക്കു സമീപമുള്ള നാഗപൂരത്ത് കടവിലാണു അപകടമുണ്ടായത്. അവധി ദിവസങ്ങളായതിനാല്‍ അനന്തു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകാറുണ്ടായിരുന്നു.

നീന്തല്‍ വശമില്ലാത്ത അനന്തു കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നീന്തല്‍ പഠിക്കുന്നതിനിടയില്‍ ചുഴിയില്‍ അകപ്പെട്ടു മുങ്ങിപ്പോവുകയായിരുന്നു. അനന്തുവിനൊപ്പം ഉണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോട്ടയത്തുനിന്നു ഫയര്‍ഫോഴ്സ് എത്തിയാണു മൃതദേഹം കണ്െടടുത്തത്. കറുകച്ചാല്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. വത്സമ്മയാണ് അനന്തുവിന്റെ മാതാവ്. സഹോദരന്‍ അഖില്‍. അനന്തുവിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.