ഐടി അറ്റ് സ്കൂള്‍ ഡയറക്ടറോടു സര്‍ക്കാര്‍ വിശദീകരണം തേടി
Sunday, April 14, 2013 10:23 PM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാനുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവന നടത്തിയതിന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍നാസര്‍ കയ്പഞ്ചേരിയോടു സര്‍ക്കാര്‍ വിശദീകരണം തേടി.

ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്കണമെന്നാണു പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നോട്ടീസില്‍ പറയുന്നത്.യോഗ്യരായ അധ്യാപകരെ ഐടി അറ്റ് സ്കൂള്‍ മാസ്റര്‍ ട്രെയിനര്‍മാരാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണു വിവാദമായത്. ഡിപിഐക്കെതിരേ ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.


അന്‍വര്‍ സാദത്ത് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണു അബ്ദുള്‍നാസര്‍ കയ്പഞ്ചേരി ഈ സ്ഥാനത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.