ഇന്ത്യൻ റെയിൽവേയുമായി യൂബർ ടാക്സി കൈകോർക്കുന്നു
ഇന്ത്യൻ റെയിൽവേയുമായി യൂബർ ടാക്സി കൈകോർക്കുന്നു
Wednesday, October 26, 2016 11:55 AM IST
ന്യൂഡൽഹി: ദർഘദൂര ട്രെയിൻ യാത്രകളിൽ യാത്രക്കാരെ ഏറ്റവും വലയ്ക്കുന്നത് തുടർ യാത്രാ സൗകര്യങ്ങളാണ്. ഇതിനു ശാശ്വതമായ പരിഹാരം കാണുന്നതിനായി ഇന്ത്യൻ റെയിൽവേയും യൂബർ ടാക്സിയും കൈകോർക്കുന്നു. മിതമായ നിരക്കിൽ മികച്ച യാത്രാ സൗകര്യം പ്രധാനം ചെയ്യുന്നതിലൂടെ പ്രധാന നഗരങ്ങളിൽ ആപ്പ് ബന്ധി ത ടാക്സി സർവീസുകൾ വൻ പ്രചാരം നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്രയ്ക്കായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റെയിൽവേയുമായി അമേരിക്കൻ ടാക്സി സർവീസ് കമ്പനിയായ യൂബർ ഒരുമിക്കുന്നത്.

ഈ പദ്ധതി നടപ്പാക്കുന്നതു വഴി കമ്മീഷൻ ഇനത്തിൽ റെയിൽവേക്ക് പ്രതിവർഷം 150 കോടി രൂപ ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ്(ഐആർസിടിസി) മുഖേനയാണ് ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 200 കോടി രൂപ വാർഷിക വരുമാനമുള്ള ഐആർസിടിസി രാജ്യത്തെ പ്രധാന ഇ–കൊമേഴ്സ് സൈറ്റാണ്. പ്രതിദിനം 12000 ട്രെയിനുകളാ ണ് 2.3 കോടി യാത്രക്കാരുമായി രാജ്യത്തെ 8000 സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നത്.


റെയിൽവേയുടെ വെബ്സൈറ്റിൽ യൂബർ ആപ്പ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കുന്നതിനായി യൂബർ എയ്ഡ് പോസ്റ്റുകളും സ്‌ഥാപിക്കുമെന്നു യൂബറിന്റെ വക്‌താവ് അറിയിച്ചു.

ആദ്യഘട്ടമായി പ്രധാനനഗര ങ്ങളിലെ സ്റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. സ്റ്റേഷനുകളുടെ എണ്ണത്തിൽ ധാരണയായിട്ടില്ല. അമേരിക്കയിലെ 11 നഗരങ്ങളിലേക്കു യാത്രക്കാരെ എത്തിക്കുന്നതിനായി അമേരിക്കൻ എയർലൈൻസും യൂബറും തമ്മിൽ കരാറുണ്ട്.

റെയിൽവേയുടെ ഈ നടപടി ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്കു വെല്ലുവിളിയുയർത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.