കലിഫോർണിയ തീപിടിത്തം: ഒമ്പതു മരണം
Saturday, December 3, 2016 1:45 PM IST
സാൻഫ്രാൻസിസ്കോ: യുഎസിൽ കലിഫോർണിയയിലെ ഓക്്ലൻഡിൽ ഡാൻസ് പാർട്ടിക്കെത്തിയ ഒമ്പതുപേർ തീയിൽ വെന്തുമരിച്ചു. 25 പേരെ കാണാതായി. ഓക്്ലൻഡിലെ ഒരു വെയർഹൗസിലായിരുന്നു നൃത്തപരിപാടി സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണു തീപിടിത്തമുണ്ടായതെന്നും ശനിയാഴ്ച രാവിലെയാണു തീ കെടുത്താനായതെന്നും അഗ്നിശമനസേനാ മേധാവി തെരേസാ ഡെലോഷെ റീഡ് അറിയിച്ചു. അപകട സമയത്ത് വെയർഹൗസിൽ അമ്പതോളം പേരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെരച്ചിൽ തുടരുകയാണ്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.